---
title: "ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ പ്രതി വീട്ടിലേക്ക് പോകാൻ വാഹനമില്ലാത്തതിനാൽ ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായി"
english_title: "A suspect who was released from prison was arrested for stealing a bike because he did not have a vehicle to go home."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307880/A suspect who was released from prison was arrested for stealing a bike because he did not have a vehicle to go home."
published_at: "2025-08-11T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d7c004525_Screenshot_20250811_171426_Samsung_Internet.jpg"
keywords: []
---

# ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ പ്രതി വീട്ടിലേക്ക് പോകാൻ വാഹനമില്ലാത്തതിനാൽ ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായി

> **Lead Summary:** കണ്ണൂർ: ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ പ്രതി വീട്ടിലേക്ക് പോകാൻ വാഹനമില്ലാത്തതിനാൽ ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. തൃശൂർ സ്വദേശി ബാബുരാജ് എന്നറിയപ്പെടുന്ന സോഡാ ബാബുവാണ് പിടിയിലായത്.

## Article Content

കണ്ണൂർ: ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ പ്രതി വീട്ടിലേക്ക് പോകാൻ വാഹനമില്ലാത്തതിനാൽ ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. തൃശൂർ സ്വദേശി ബാബുരാജ് എന്നറിയപ്പെടുന്ന സോഡാ ബാബുവാണ് പിടിയിലായത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാകാലാവധി കഴിഞ്ഞ് ഇറങ്ങിയ ഇയാൾ വീട്ടിലേക്ക് പോകാൻ വാഹനം ഇല്ലാത്തതിനാൽ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307880/A suspect who was released from prison was arrested for stealing a bike because he did not have a vehicle to go home.)